Ind disable

Tuesday, 10 October 2017

ധ്യാനിപ്പോര്‍ക്കാനന്ദമൂര്‍ത്തി അയ്യപ്പാ

ധ്യാനിപ്പോര്‍ക്കാനന്ദമൂര്‍ത്തി അയ്യപ്പാ..
പൂജിപ്പോര്‍ക്കാധാരമൂര്‍ത്തി അയ്യപ്പാ.. (2)

ഇരുമുടിയില്‍ ശര്‍ക്കര തേങ്ങ
അവില്‍ മലരും നെയ്യുമായ് (2)

അഭിഷേക പൂക്കളുമായ്‌ ഞാന്‍ വരുന്നൂ.. (2)

ധ്യാനിപ്പോര്‍ക്കാനന്ദമൂര്‍ത്തി അയ്യപ്പാ..
പൂജിപ്പോര്‍ക്കാധാരമൂര്‍ത്തി അയ്യപ്പാ..


ഇടനെഞ്ചില്‍ ഉടുക്കുമേളം
തലയിലേറുമിരുമുടി ഭാരം
മുള്ളുമുരുട് മൂര്‍ഖന്‍ പാമ്പുകള്‍
തിങ്ങുന്നൊരു പാതകളും.. (2)

എല്ലാമെല്ലാം താണ്ടി വരുന്നേ അയ്യപ്പാ..
നിന്‍ തൃക്കണ്ണില്‍ തിരുവിളയാടാന്‍ അയ്യപ്പാ..(2)

ധ്യാനിപ്പോര്‍ക്കാനന്ദമൂര്‍ത്തി അയ്യപ്പാ..
പൂജിപ്പോര്‍ക്കാധാരമൂര്‍ത്തി അയ്യപ്പാ..
ഇരുമുടിയില്‍ ശര്‍ക്കര തേങ്ങ
അവില്‍ മലരും നെയ്യുമായ്

അഭിഷേക പൂക്കളുമായ്‌ ഞാന്‍ വരുന്നൂ.. (2)


മനതാരില്‍ കര്‍പ്പൂരത്തിരി
കണ്ണില്‍നിന്‍ പൊന്മായരൂപം
കാടും മേടും കാട്ടാറുകളും
കാനന ജീവികളെ കണ്ടൂ (2)

നിന്നെ മാത്രം ഓര്‍ത്തു വരുന്നേ അയ്യാപ്പാ..
നിന്‍ തിരുമുന്‍പില്‍ കുംമ്പിടുവാനായ് അയ്യപ്പാ..(2)

ധ്യാനിപ്പോര്‍ക്കാനന്ദമൂര്‍ത്തി അയ്യപ്പാ..
പൂജിപ്പോര്‍ക്കാധാരമൂര്‍ത്തി അയ്യപ്പാ..(2)

ഇരുമുടിയില്‍ ശര്‍ക്കര തേങ്ങ
അവില്‍ മലരും നെയ്യുമായ് (2)

അഭിഷേക പൂക്കളുമായ്‌ ഞാന്‍ വരുന്നൂ.. (2)

ധ്യാനിപ്പോര്‍ക്കാനന്ദമൂര്‍ത്തി അയ്യപ്പാ..
പൂജിപ്പോര്‍ക്കാധാരമൂര്‍ത്തി അയ്യപ്പാ..


ഹരിവരാസനം കേട്ടുമയങ്ങിയ ഹരിഹര പുത്രാ


അഞ്ചുവിളക്കെടുക്കാം അല്ലിപ്പൂമാല ചാര്‍ത്താം


ഏകദന്ത വദനാ


ശങ്കരനചലം കൈലാസം


സ്വാമീ ശരണം ശരണം പൊന്നയ്യപ്പാ

സ്വാമീ ശരണം ശരണം പൊന്നയ്യപ്പാ
സ്വാമിയല്ലാതൊരു ശരണമില്ലയ്യപ്പാ
ഹരിഹരസുതനേ ശരണം പൊന്നയ്യപ്പാ
അവിടുന്നല്ലാതൊരു ശരണമില്ലയ്യപ്പാ

ഹരിശ്രീ തൻ മുത്തുകൽ വിരല്പൂവിൽ വിടർത്തിയ
ഗുരുവിന്റെ ശ്രീപദങ്ങൾ വണങ്ങി ശിരസ്സിലീ
യിരുമുടികെട്ടുകളും താങ്ങീ (2)
എരുമേലിപ്പേട്ട തുള്ളും കന്നിയയ്യപ്പന്മാർ ഞങ്ങൾ
ക്കൊരു ജാതി ഒരു മതം ഒരു ദൈവം (2)
അയ്യപ്പാ സ്വാമി അയ്യപ്പാ
അയ്യപ്പാ സ്വാമി അയ്യപ്പാ (സ്വാമി...)

മനസ്സിന്റെ ചെപ്പിൽ നിന്നും അഴുതയിൽ നിന്നും ഞങ്ങൾ
കനകവും പവിഴവും പെറുക്കി
അവയൊക്കെ കല്ലിടും കുന്നിലിട്ടു വണങ്ങി
കരിമലമടിയിലെ തീർഥകരായ് നിൽക്കും
ഞങ്ങൾക്കൊരു ജാതി ഒരു മതം ഒരു ദൈവം (2)
അയ്യപ്പാ സ്വാമി അയ്യപ്പാ
അയ്യപ്പാ സ്വാമി അയ്യപ്പാ (സ്വാമി...)

ഭഗവാനുമൊരുമിച്ച് പമ്പയിൽ വിരി വെച്ചു
ഭജന സങ്കീർത്തനങ്ങൾ പാടി
സദ്യയുണ്ട് പമ്പ വിളക്കു കണ്ട് മടങ്ങീ
ശബരിപീഠത്തിലെത്തി ശരണം വിളിക്കും
ഞങ്ങൾക്കൊരു ജാതി ഒരു മതം ഒരു ദൈവം (2)
അയ്യപ്പാ സ്വാമി അയ്യപ്പാ
അയ്യപ്പാ സ്വാമി അയ്യപ്പാ (സ്വാമി...)

കഴുത്തിൽ രുദ്രാക്ഷവുമായ് മകര സംക്രമ സന്ധ്യ
കനകാഭിഷേകം ചെയ്യും നടയിൽ
അവിടുത്തെ അനശ്വര ചൈതന്യത്തിൻ നടയിൽ
പതിനെട്ടാം പടി കേരി ഭഗവാനെത്തൊഴും
ഞങ്ങൾക്കൊരു ജാതി ഒരു മതം ഒരു ദൈവം (2)
അയ്യപ്പാ സ്വാമി അയ്യപ്പാMusic: ജി ദേവരാജൻ
Lyricist: വയലാർ രാമവർമ്മ
Singer: പി ജയചന്ദ്രൻ
Film/album: സ്വാമി അയ്യപ്പൻ
അയ്യപ്പാ സ്വാമി അയ്യപ്പാ (സ്വാമി...)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

ശബരിമലയിൽ തങ്ക സൂര്യോദയം

ശബരിമലയിൽ തങ്ക സൂര്യോദയം ഈ
സംക്രമപ്പുലരിയിൽ അഭിഷേകം
ഭക്ത കോടി  തേടിയെത്തും സന്നിധാനത്തിൽ
വന്നെത്തുമെന്റെ ഹൃദയവും ഉടുക്കും കൊട്ടി (ശബരി..)


രത്നം ചാർത്തിയ നിൻ തിരുമാറിൽ
ദശപുഷ്പങ്ങണിയും  നിൻ തിരുമുടിയിൽ
അയ്യപ്പ തൃപ്പാദപത്മങ്ങളിൽ ഈ
നെയ്യഭിഷേകമൊരു പുണ്യ ദർശനം
ഈരേഴുലകിന്നുമധിപതിയാമെന്നയ്യപ്പാ
എന്നിൽ കാരുണ്യാമൃത തീർഥം ചൊരിയണമയ്യപ്പാ
അയ്യപ്പാ ശരണമയ്യപ്പാ
അയ്യപ്പാ ശരണമയ്യപ്പാ (ശബരി..)


മല്ലികപ്പൂമ്പനിനീരഭിഷേകം ഭക്ത
മാനസപ്പൂന്തേനുറവാലഭിഷേകം
നിറച്ച പഞ്ചാമൃതത്താലഭിഷേകം അതിൽ
നിത്യ ശോഭയണിയുന്നു നിൻ ദേഹം
ഈരേഴുലകിന്നുമധിപതിയാമെന്നയ്യപ്പാ
എന്നിൽ കാരുണ്യാമൃത തീർഥം ചൊരിയണമയ്യപ്പാ
അയ്യപ്പാ ശരണമയ്യപ്പാ
അയ്യപ്പാ ശരണമയ്യപ്പാ (ശബരി..)


നെഞ്ചിലെ വെളിച്ചത്തിൻ കതിരെടുത്ത് അതിൽ
നിൻ പ്രസാദം ചാലിച്ച് നെറ്റിയിലിട്ട്
വെളുത്ത ഭസ്മത്തിനാലഭിഷേകം  ശുദ്ധ
കളഭ ചന്ദനങ്ങളാലഭിഷേകം
ഈരേഴുലകിന്നുമധിപതിയാമെന്നയ്യപ്പാ
എന്നിൽ കാരുണ്യാമൃത തീർഥം ചൊരിയണമയ്യപ്പാ
അയ്യപ്പാ ശരണമയ്യപ്പാ
അയ്യപ്പാ ശരണമയ്യപ്പാ (ശബരി..)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
Music: ജി ദേവരാജൻ
Lyricist: വയലാർ രാമവർമ്മ
Singer: കെ ജെ യേശുദാസ്
Raaga: ആനന്ദഭൈരവി
Film/album: സ്വാമി അയ്യപ്പൻ

ചാഞ്ചാടുണ്ണി ചരിഞ്ഞാട്

ചാഞ്ചാടുണ്ണി ചരിഞ്ഞാട് ചാഞ്ചാടുണ്ണി ചരിഞ്ഞാട്
എന്റെ മനസിലെ തെന്മാവില്‍ കൊമ്പിലെ-
പോന്നൂഞാലിലും ചാഞ്ചാട്
തഞ്ചത്തില്‍ താളത്തില്‍ ചാഞ്ചാട്
ഗുരുവായൂരമ്പാടി കണ്ണാ.......(ചാഞ്ചാടുണ്ണി)

അവതാരകഥയില് മുല്ലപ്പൂ ചുറ്റുന്ന
അഴകോടെ കണ്ണാ ചാഞ്ചാട്
പൊന്നിന്‍ കിങ്ങിണി കിഴിയുന്ന ചേലില്
പീലിത്തിരുമുടി ചായുന്ന ചേലില്
ഗോരോചനക്കുറി മായുന്ന ചേലില്
പട്ടുടയാട കിഴിയുന്ന ചേലില്
ആടാട് - കണ്ണാ ചാഞ്ചാട്.....(ചാഞ്ചാടുണ്ണി)

കരുണചെയ്യാനെന്തു താമസം കൃഷ്ണാ...
കരയുന്നോരടിയന്റെ ഹൃത്തിലും ചാഞ്ചാട്
നല്‍കുറൂരമ്മക്ക്‌ കാണാനും
മേല്‍പ്പത്തൂരിന് പകര്‍ത്താനും
പൂന്താനത്തിന് പാടാനും പണ്ട് നീയാടിയ പോലെയാട്
ചാഞ്ചാട് കണ്ണാ ചാഞ്ചാട് .....(ചാഞ്ചാടുണ്ണി)

സുപ്രഭാതം പൊട്ടിവിടര്‍ന്നു

Music: കെ ജെ യേശുദാസ് 
Lyrics: ടി കെ ആർ ഭദ്രൻ 
Singer: കെ ജെ യേശുദാസ് 
Year: 1975 
Raaga:
Film/Album: ഗംഗയാർ 
________________________________________

സുപ്രഭാതം.. സുപ്രഭാതം.. സുപ്രഭാതം..

സുപ്രഭാതം പൊട്ടിവിടര്‍ന്നു 
സുഖസന്തായക ഗിരിയില്‍.. [2]

സ്നിഗ്ദ്ധ തുഷാര വിഭൂതി അണിഞ്ഞ്..
സുധസുന്ദര ഗിരിയില്‍ 
ശബരി ഗിരിയില്‍..
                                 [സുപ്രഭാതം]

നിത്യ നിര്‍മ്മല നിരന്ജനനയ്യന്‍
ഭക്ത വല്‍സലനയ്യപ്പന്‍.. [2]
പത്മനാഭ പരമേശ്വര പുത്രന്‍..[2]
പ്രഭതൂകും പൊന്നമ്പല മലയില്‍ 
ശബരി മലയില്‍..
                                   [സുപ്രഭാതം]

കോടി ദിവാകര ശോഭ തിളങ്ങും
കോമളരൂപന്‍ മണികണ്ഠന്‍..[2]
കല്പാന്ത ഭൈരവന്‍.. ഭസ്മ വിഭൂഷിതന്‍..
കൃപയേകും പൊന്നമ്പല മലയില്‍ 
ശബരി മലയില്‍..
                                    [സുപ്രഭാതം]

പമ്പയാറിന്‍ പൊന്‍പുളിനത്തില്‍

പമ്പയാറിന്‍ പൊന്‍പുളിനത്തില്‍
പനിമതി പോലൊരു പൈതല്‍
പന്തളമന്നന്‍ എടുത്തു വളര്‍ത്തി
പര്‍വ്വതമുകളിലിരുത്തി
പടിപതിനെട്ടു കെട്ടി പതിനെട്ടാംപടി കെട്ടി
(പമ്പയാറിന്‍ പൊന്‍പുളിനത്തില്‍ .....)
ഹരിഹരസുതനായി മായാസുതനായി
അഖിലാണ്ഡകൊടീശ്വരനായി
അമരും ഭഗവാന്‍ അയ്യപ്പന്‍ താന്‍
അരചന്‍ കണ്ടൊരു പൈതല്‍
അരമന പൂകിയ പൈതല്‍
(പമ്പയാറിന്‍ പൊന്‍പുളിനത്തില്‍ .....)
മന്നന് മകനായി മഹാജനത്തിനു
ചിന്മായനായി പൊന്മലവാസന്‍
കണ്മഷഹീനന്‍ ഭക്തജനത്തിന്
നന്മകള്‍ നല്കിയിരിപ്പൂ വന്മലമുകളിലിരിപ്പൂ
(പമ്പയാറിന്‍ പൊന്‍പുളിനത്തില്‍ .....)
സ്വാമീ ശരണം ശരണമെന്റയ്യപ്പാ ...
സ്വാമീ ശരണം ശരണമെന്റയ്യപ്പാ ...
സ്വാമീ ശരണം ശരണമെന്റയ്യപ്പാ ...

ഒരേ ഒരു ലക്ഷ്യം ശബരി മാമല


Music : കെ ജെ യേശുദാസ് 
Lyrics : ടി കെ ആർ ഭദ്രൻ 
Singer : കെ ജെ യേശുദാസ് 
Film/Album : ഗംഗയാർ (1975)
____________________________________

ഒരേ ഒരു ലക്ഷ്യം ശബരി മാമല
ഒരേ ഒരു മോഹം ദിവ്യ ദര്‍ശനം
ഒരേ ഒരു മാര്‍ഗം പതിനെട്ടാം പടി
ഒരേ ഒരു മന്ത്രം ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ  [2]
                                       [ഒരേ ഒരു ലക്ഷ്യം]

ഒരുമയോടുകൂടി ഒഴുകി വന്നിടുന്നു
ചരണ പങ്കജങ്ങള്‍ പണിയുവാന്‍ വരുന്നു [2]
ഒരു വപുസ്സു  ഞങ്ങള്‍ ഒരുമനസ്സു ഞങ്ങള്‍
ഒരു വചസ്സ് ഞങ്ങള്‍ ഒരു തരം വിചാരം [2]
അഖിലരും വരുന്നു പൊൻശരണം തേടി [2]
ഹരിതരാത്മജാ നീ ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ 
                                        [ഒരേ ഒരു ലക്ഷ്യം]

വനതലം വിറയ്ക്കും വലിയ ശബ്ദധാര 
സുരപഥം നടുങ്ങും ശരണശബ്ദ ധാര
അടവികള്‍ കടന്നു മലകളും കടന്നു
പരമ പാവനം പൂങ്കാവനം കടന്നു [2]
വരികയായി ഞങ്ങള്‍ അരികിലായി ഞങ്ങള്‍ [2]
ഹരിതരാത്മജാ നീ ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ
                                        [ഒരേ ഒരു ലക്ഷ്യം]

മനസ്സിനുള്ളില്‍ ദൈവമിരുന്നാല്‍


Music : കെ ജെ യേശുദാസ് 

Lyrics : ടി കെ ആർ ഭദ്രൻ 

Singer : കെ ജെ യേശുദാസ് 

Film/Album : ഗംഗയാർ (1975)

____________________________________


മനസ്സിനുള്ളില്‍ ദൈവമിരുന്നാല്‍ 
മനുഷ്യനും ദൈവവും ഒന്നു
മനസ്സിനുള്ളില്‍ മഹിമകള്‍ വന്നാല്‍ 
മഹേശ്വരന്‍ വരുമെന്ന്
മണികണ്ഠന്‍ വരുമെന്ന്
വിളിക്കൂ ശരണം വിളിക്കൂ 
വിളിക്കൂ ശരണം വിളിക്കൂ
                    [മനസ്സിനുള്ളില്‍]

മാലയിട്ടൂ വ്രതങ്ങള്‍എടുത്തു 
സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്ടിച്ചു 
മലക്കുവരുന്നു ഞങ്ങള്‍ [2]
മണികണ്ഠാ നീ നിത്യം വാഴും 
മന്ദിരമാക്കു മാനസം ദേവ
മന്ദിരമാക്കു ദേവ..  മാനസം [2]
                 [മനസ്സിനുള്ളില്‍]

മനമാകും മരുഭൂവില്‍ ഭക്തി 
മലര്‍വാടി വളരാനായി വിരിയാനായ് [2]
സല്ഗുണമാം മണിമലരുകള്‍ വിരിയാന്‍ 
സന്തതം ഉള്ളില്‍ ഇരിക്കൂ ദേവ
ശാസ്താവേ ശബരീശാ ദേവ 
ശാസ്താവേ ശബരീശാ
                    [മനസ്സിനുള്ളില്‍]

Monday, 9 October 2017

മഞ്ഞുരുകും മാമലയില്‍

മഞ്ഞുരുകും മാമലയില്‍ പുലിയലറും ശബരിമല
പള്ളികൊള്ളും മണികണ്ഠ ശബരീശാ..
കള്ളമില്ലാതുള്ളം തരണേ ജഗദീശാ.. (2)


മണികണ്ഠ ശിവസുതനേ മനതാരിലൊളിപ്പവനേ


മണികണ്ഠ  ശിവസുതനേ..  മനതാരിലൊളിപ്പവനേ..(2)

വരുമല്ലോ നിന്‍നടയില്‍.. കരുണാമൃത സാഗരമേ..(2)

മണികണ്ഠ  ശിവസുതനേ..  മനതാരിലൊളിപ്പവനേ..(2)

വരുമല്ലോ നിന്‍നടയില്‍.. കരുണാമൃത സാഗരമേ..(2)

അയ്യ ശരണം ശരണം തൃശ്ചെവടിയണയും നേരം..
നിന്‍റെ നടയില്‍ തൊഴുതു ഞങ്ങള്‍ കുമ്പിടുന്ന നേരം (2)
..........................................................................................................

നിന്‍നടയില്‍ വന്നുചേരാന്‍ വെമ്പിടുന്നു മാനസം
ഇമ്പമോടെ പാടി ഞങ്ങള്‍ സ്വാമി നിന്റെ കീര്‍ത്തനം  (2)

ആമയങ്ങള്‍ ഒഴിഞ്ഞുപോകാന്‍ നീയല്ലാതാരഭയം
തരികില്ലേ നിന്‍തിരു മനസ്സില്‍ നിറയും തിരുമധുരം..

അയ്യ ശരണം ശരണം തൃശ്ചെവടിയണയും നേരം ..
നിന്‍റെ നടയില്‍ തൊഴുതു ഞങ്ങള്‍ കുമ്പിടുന്ന നേരം (2)

മണികണ്ഠ  ശിവസുതനേ  മനതാരിലൊളിപ്പവനേ..(2)

വരുമല്ലോ നിന്‍നടയില്‍ കരുണാമൃത സാഗരമേ..(2)
..........................................................................................................

ശരണങ്ങള്‍ ഉരുക്കഴിച്ചും ശിരസിലേറ്റി ഇരുമുടിയും..
കണ്ണിണകള്‍ കൊതിച്ചു നിന്‍റെ രൂപമൊന്നു കാണുവാന്‍ (2)

കാണാക്കടല്‍ കടന്നു പോരാന്‍ ഈ മനസിലെന്നെന്നും
അശ്രയമായ് വരികില്ലേ നീ ആപല്‍ബാന്ധവനേ..

അയ്യ ശരണം ശരണം തൃശ്ചെവടിയണയും നേരം..
നിന്‍റെ നടയില്‍ തൊഴുതു ഞങ്ങള്‍ കുമ്പിടുന്ന നേരം (2)

മണികണ്ഠ  ശിവസുതനേ..  മനതാരിലൊളിപ്പവനേ..(2)

വരുമല്ലോ നിന്‍നടയില്‍.. കരുണാമൃത സാഗരമേ..(2)

അയ്യ ശരണം ശരണം തൃശ്ചെവടിയണയും നേരം
നിന്‍റെ നടയില്‍ തൊഴുതു ഞങ്ങള്‍ കുമ്പിടുന്ന നേരം (2)

..........................................................................................................

Friday, 6 October 2017

ഇരുമുടി താങ്കി ഒരു മാനതാഗി

ഇരുമുടി താങ്കി ഒരു മാനതാഗി ഗുരുവിനവേ വന്തോം...
ഇരുവിനെയ്‌ തീര്‍ക്കും യെമനയും വെല്ലും
തിരുവടിയായ്‌ കാണ വന്തോം
പള്ളിക്കെട്ട് ശബരി മലയ്ക്ക്
കല്ലും മുള്ളും കാലുക്ക് മെത്തയ്
സ്വാമിയെ അയ്യപ്പോ
സ്വാമി ശരണം അയ്യപ്പ ശരണം (2)
പള്ളിക്കെട്ട് ശബരി മലയ്ക്ക്
കല്ലും മുള്ളും കാലുക്ക് മെത്തയ്
സ്വാമിയെ അയ്യപ്പോ, അയ്യപ്പോ സ്വാമിയെ
നെയ്യഭിഷേകം സ്വാമിക്ക്
കര്‍പ്പൂര ദീപം സ്വാമിക്ക്
അയ്യപ്പന്‍ മാര്‍ഗളും കൂടിക്കൊണ്ട്
അയ്യനെ നാടി ചെന്ന്രിടുവാര്‍
ശബരി മലയ്ക്ക് ചെന്ന്രിടുവാര്‍
സ്വാമിയെ അയ്യപ്പോ അയ്യപ്പോ സ്വാമിയെ
കാര്‍ത്തികയ് മാതം മാലയണിന്ത്‌
നീര്‍ത്തിയാഗവേ വിരുതമിരുന്ത്
പാര്‍ത്ഥ സാരധിയിന്‍ മൈന്തനയെ ഉന്നൈ
പാര്‍ക്ക വീണ്ടിയെ ധവമിരുന്തു (2)
ഇരുമുടി യെടുത്ത് യെരുമേലി വന്ത്
ഒരു മനതാഹി പേട്ടായ് തുള്ളി
അരുമയ് നന്പരാം വാവരൈ തൊഴുത്‌
അയ്യനിന്‍ അരുള്‍ മലൈ ഏറിടുവാര്‍
സ്വാമിയെ അയ്യപ്പോ, അയ്യപ്പോ സ്വാമിയെ
അഴുതൈ ഏട്ട്രം ഏറും പോത്
ഹരിഹരന്‍ മഗനൈ തുതിത്ത് സെല്‍വാര്‍
വഴി കാട്ടിടവേ വന്തിടുവാര്‍
അയ്യന്‍ വന്‍പുലി ഏറി വന്തിടുവാര്‍
കരിമലൈ ഏട്ട്രം കഠിനം കഠിനം
കരുണൈ കടലും തുണൈ വരുവാര്‍
കരിമലൈ ഇറക്കം വന്തവുടനെ
തിരുനദി പമ്പയെ കണ്ടിടുവാര്‍
സ്വാമിയെ അയ്യപ്പോ, അയ്യപ്പോ സ്വാമിയെ
ഗംഗൈ നദി പോല്‍ പുണിയ നദിയാം പമ്പയില്‍ നീരാടി
ശങ്കരന്‍ മഗനൈ കുമ്പിടുവാര്‍ സങ്കടമിണ്ട്രി ഏറിടുവാര്‍
നീലിമലൈ ഏട്ട്രം ശിവബാലനും ഏട്ട്രിടുവാര്‍
കാലമെല്ലാം നമ്മക്കെ അരുള്‍ കാവലനായ് ഇരുപ്പാര്‍
ദേഹ ബലം താ പാത ബലം താ
ദേഹ ബലം താ പാത ബലം താ (lower tone)
ദേഹ ബലം താ എന്ട്രാല്‍ അവരും
ദേഹത്തൈ തന്തിടുവാര്‍
പാദ ബലം താ എന്ട്രാല്‍ അവരും
പാദത്തൈ തന്തിടുവാര്‍ നല്ല
പാതയെ കാട്ടിടുവാര്‍
സ്വാമിയെ അയ്യപ്പോ, അയ്യപ്പോ സ്വാമിയെ
ശബരി പീഠമേ വന്തിരുവാര്‍
ശബരി അണ്ണയേയ് പണിന്തുടുവാര്‍
ശരംകുത്തി ആലില്‍ കന്നിമാര്‍ഗലും
ശരത്തിനൈ പോട്ട് വണങ്ങിടുവാര്‍
ശബരിമലൈ താനേയ് നെരുങ്ങിടുവാര്‍
പതിനെട്ടു പടി മേതു ഏറിടുവാര്‍
ഗതി എന്ട്രു അവരൈ ശരണടൈവാര്‍
മതി മുഗം കണ്ടേ മയങ്ങിടുവാര്‍
അയ്യനൈ തുതിക്കൈയിലെ
തന്നയെ മറന്തിടുവാര്‍
പള്ളിക്കെട്ട് ശബരി മലയ്ക്ക്
കല്ലും മുള്ളും കാലുക്ക് മെത്തയ്
സ്വാമിയെ അയ്യപ്പോ
സ്വാമി ശരണം അയ്യപ്പ ശരണം (2)
ശരണം ശരണം അയ്യപ്പാ സ്വാമി ശരണം അയ്യപ്പാ... (6)

പമ്പാഗണപതി പാരിന്റെ അധിപതി

പമ്പാഗണപതി പാരിന്റെ അധിപതി
കൊമ്പാർന്നുണരണ വൻപിൽ തന്റെ
തുമ്പിക്കൈ ചേർക്കേണം നെഞ്ചിൽ
വിഗ്നങ്ങൾ വിധി പോലെ തീർക്കേണം മുൻപിൽ (2)
വേദാന്തപൊരുളിൻ ആധാരശിലയെ
കാരുണ്യക്കടൽ കണ്ട കലികാല പ്രഭുവേ
കണികാണാൻ മുന്നിൽ ചെല്ലുമ്പോൾ
ദുഖങ്ങൾ കർപ്പൂരത്തിരിയായ് കത്തുമ്പോൾ
അയ്യപ്പൻ കളഭച്ചാർത്തണിയാൻ നിൽക്കുമ്പോൾ
നെയ്യഭിഷേകം സ്വാമിക്ക് പാലഭിഷേകം സ്വാമിക്ക്
തിരുവാഭരണം സ്വാമിക്ക് തിരുവമൃതെത്തും സ്വാമിക്ക്
പമ്പാഗണപതി പാരിന്റെ അധിപതി
കൊമ്പാർന്നുണരണ വൻപിൽ തന്റെ
തുമ്പിക്കൈ ചേർക്കേണം നെഞ്ചിൽ
വിഗ്നങ്ങൾ വിധി പോലെ തീർക്കേണം മുൻപിൽ
പന്തള നാഥൻ വൻപുലിമേലെ വന്നെഴുന്നള്ളും മാമലയിൽ
മകരവിളക്കിൻ മഞ്ജുള നാളം മിഴിതെളിയാനായ് കാണും ഞാൻ (2)
ഓ.. ദയാമയാ പരാൽപ്പരാ ശരണജപങ്ങളോടെ നിൽക്കവേ
ഒരു നെയ്തിരിക്ക് പകരം എരിഞ്ഞു നരജന്മമെന്നുമുരുകും
ആ...
പമ്പാഗണപതി പാരിന്റെ അധിപതി
കൊമ്പാർന്നുണരണ വൻപിൽ തന്റെ
തുമ്പിക്കൈ ചേർക്കേണം നെഞ്ചിൽ
വിഗ്നങ്ങൾ വിധി പോലെ തീർക്കേണം മുൻപിൽ
സങ്കടമെല്ലാം ഇരുമുടിയാക്കി സന്നിധി തേടും പാപികളെ
സംക്രമസന്ധ്യേ നിന്നുടെ ചിമിഴിൽ കുങ്കുമമുഴിയും അയ്യപ്പൻ
ഓ... നിരാമയാ നിരന്ധരാ... പ്രണപജപങ്ങളോടെ നിൽക്കവേ
ഒരു നാളികേരമുടയുന്നപോലെയുടയുന്നതെന്റെ ഹൃദയം..
പമ്പാഗണപതി പാരിന്റെ അധിപതി
കൊമ്പാർന്നുണരണ വന്പിൽ തന്റെ
തുമ്പിക്കൈ ചേർക്കേണം നെഞ്ചിൽ
വിഗ്നങ്ങൾ വിധി പോലെ തീർക്കേണം മുൻപിൽ (2)

ഉഛിയിലിരുമുടി കെട്ടുമായ് വരുന്നൂ ഞാൻ

സ്വാമിയേ.. ശരണമയ്യപ്പാ...
കന്നിമൂല ഗണപതി ഭഗവാനേ..
ശരണമയ്യപ്പാ...
ഉഛിയിലിരുമുടി കെട്ടുമായ് വരുന്നൂ ഞാൻ
അച്ചൻകോവിലയ്യപ്പാ രക്ഷയേകൂ
സത്യമാം പതിനെട്ടാം തൃപ്പടിയേറുമ്പോൾ
ദർശനം നൽകണേ തമ്പുരാനേ.. (2)
പമ്പയിൽ ജാതനായ്.. പന്തളദാസനായ്...
പൊന്നമ്പലമേട്ടിൽ വാഴുമയ്യാ... (2)
പുണ്യ പാപങ്ങളാം കെട്ടും.. താങ്ങി ഞാൻ (2)
കർമമാം വന്മലർ താങ്ങി വന്നു....
അയ്യപ്പാ മറ്റെങ്ങും കണ്ടിലൊരാശ്രയം.. സ്വാമി (2)
നിൻ മലർ പാദം തുമ്പിടുന്നു ഞാൻ
ഉഛിയിലിരുമുടി കെട്ടുമായ് വരുന്നൂ ഞാൻ
അച്ചൻകോവിലയ്യപ്പാ രക്ഷയേകൂ
സത്യമാം പതിനെട്ടാം തൃപ്പടിയേറുമ്പോൾ
ദർശനം നൽകണേ തമ്പുരാനേ..
പട്ടാംബരം ചുറ്റി... ചിന്മുദ്രയും കാച്ചി
പാണ്ടിമലയാളം കാക്കുമയ്യാ.. (2)
കർപ്പൂര ചന്ദനമായ് കത്തും ഞാനിന്ന്
കർപ്പൂര ഗന്ധമായ് കത്തും ഞാനിന്ന്
ഭക്തിയാം മെയ് തേഞ്ഞ മെയ് നിൻ മുന്നിൽ..
എന്നുള്ളിൽ വാഴുന്ന ശ്രീ ധർമ ശാസ്താവേ ദേവ...
എന്നുള്ളിൽ വാഴുന്ന ശ്രീ ധർമ ശാസ്താവേ ദേവ...
തൃപ്പടിപ്പാട്ടിൻ താളമല്ലോ ഞാൻ.....
ഉഛിയിലിരുമുടി കെട്ടുമായ് വരുന്നൂ ഞാൻ
അച്ചൻകോവിലയ്യപ്പാ രക്ഷയേകൂ
സത്യമാം പതിനെട്ടാം തൃപ്പടിയേറുമ്പോൾ
ദർശനം നൽകണേ തമ്പുരാനേ.

ഗംഗയാറു പിറക്കുന്നു

ഗംഗയാറു പിറക്കുന്നു ഹിമവൻ മലയിൽ
പമ്പയാറു പിറക്കുന്നു ശബരിമലയിൽ
പൊന്മല നമ്മുടെ പുണ്യമലാ....
പമ്പാ നമ്മുടെ പുണ്യനദീ..... (2)
ദക്ഷിണ ഹിമവാൻ ശബരിമല... ദക്ഷിണ ഭാഗീ രതിപമ്പാ....
ഗംഗാധരനുടെ പുത്രൻ കലിയുഗ ദൈവമിരിക്കും ശബരിമല...
പൊന്മല നമ്മുടെ പുണ്യമലാ....
പമ്പാ നമ്മുടെ പുണ്യനദീ
ഗംഗയാറു പിറക്കുന്നു ഹിമവൻ മലയിൽ
പമ്പയാറു പിറക്കുന്നു ശബരിമലയിൽ
പൊന്മല നമ്മുടെ പുണ്യമലാ....
പമ്പാ നമ്മുടെ പുണ്യനദീ.....
കാവിയുമുടുത്തു ഗംഗയിൽ മുങ്ങി കാശിക്ക് പോകും ഭക്തന്മാർ....
കറുപ്പുമുടുത്ത് പമ്പയിൽ മുങ്ങി മലയ്ക്കു പോകും അയ്യപ്പന്മാർ...
പൊന്മല നമ്മുടെ പുണ്യമലാ....
പമ്പാ നമ്മുടെ പുണ്യനദീ.....
ഗംഗയാറു പിറക്കുന്നു ഹിമവൻ മലയിൽ
പമ്പയാറു പിറക്കുന്നു ശബരിമലയിൽ
പൊന്മല നമ്മുടെ പുണ്യമലാ....
പമ്പാ നമ്മുടെ പുണ്യനദീ.....

സ്വാമി സംഗീതമാലപിക്കും

സ്വാമി സംഗീതമാലപിക്കും
താപസഗായകനല്ലോ ഞാൻ (2)
ജപമാലയല്ലെന്റെ കൈകളിൽ
മന്ത്ര ശ്രുതി  മീട്ടും തംബുരുവല്ലോ
സ്വാമി അയ്യപ്പസ്വാമി..
ശബരിമല സ്വാമീ...
ബ്രഹ്മയാമത്തിൽ പൂജാക്ഷേത്രത്തിൻ
പൊൻ നടയിൽ ഞാനിരുന്നു (2)
പൊന്നമ്പലവാസൻ അയ്യപ്പൻ തന്റെ
പുണ്യാക്ഷര മന്ത്രം പാടീ (2)
എതോ നിർവൃതി ഞാൻ നേടീ
(സ്വാമിസംഗീതമാലപിക്കും,...)

മനുഷ്യനൊന്നാണെന്ന സത്യം എന്റെ
മണികണ്ഠ സ്വാമിയരുൾ ചെയ്തു (2)
മതമാത്സര്യങ്ങൾ ഇവിടെ വേണ്ടെന്ന
മഹിതോപദേശം ഞാൻ കേട്ടു (2)
മഹിതോപദേശം ഞാൻ കേട്ടു
(സ്വാമിസംഗീതമാലപിക്കും,...)

സാരോപദേശങ്ങൾ ഇന്നെന്റെ നാദത്തിൻ
ആദ്യാക്ഷരങ്ങൾ പകർന്നൂ
ഈ വിശ്വമാകെ ഞാൻ പാടും ഭഗവാന്റെ
തേജസ്വരൂപം പകർത്തും (2)
മനസിന്റെ പൂവനിയിൽ പ്രതിഷ്ഠിക്കും
(സ്വാമിസംഗീതമാലപിക്കും,...)

മഹാ പ്രഭോ ..മമ മഹാ പ്രഭോ

മഹാ പ്രഭോ ..മമ മഹാ പ്രഭോ
മാമല മേലെ വാഴും മഹാ പ്രഭോ
മഹാ പ്രഭോ ..മമ മഹാ പ്രഭോ


പ്രകൃതിയെ പാടി ഉണര്തുകയാണ് ഞാന്‍
പ്രണവ സ്വരൂപമാം മന്ത്രങ്ങളാല്‍
മഹാ പ്രഭോ ..മമ മഹാ പ്രഭോ


സപ്തസ്വരങ്ങലെന്‍ ദേവാ നിന്‍ സന്നിധിയില്‍
സഹസ്ര ദള പതമമായ്‌ വിടരേണം
നാഥാ നിന്‍ കാരുണ്യം തേടുമീ ദാസന്റെ
നാദ നൈവേദ്യം നീ കൈക്കൊള്ളണം
മഹാ പ്രഭോ ..മമ മഹാ പ്രഭോ
മാമല മേലെ വാഴും മഹാ പ്രഭോ
മഹാ പ്രഭോ ..മമ മഹാ പ്രഭോ

തിരുനാമ കീര്‍ത്തന ഘോഷങ്ങള്‍ അവിരാമം
തിര തല്ലുമീ അവിടുത്തെ തിരുനടയില്‍
വെറുമൊരു കര്‍പ്പൂര നാളമായ്‌ എരിയുവാന്‍
വരമരുളേണം ശ്രീ ഭൂത നാഥാ
മഹാ പ്രഭോ ..മമ മഹാ പ്രഭോ
മാമല മേലെ വാഴും മഹാ പ്രഭോ
മഹാ പ്രഭോ ..മമ മഹാ പ്രഭോ

ഇടവഴിയും നടവഴിയും

ഇടവഴിയും നടവഴിയും ഇന്നെവിടെ പോകുന്നൂ
ശബരിമല ശാസ്താവിൻ നടതൊഴുവാൻ പോകുന്നൂ (ഇട)

വൃശ്ചികപ്പുലരി വന്നു തുളസിമാല തന്നല്ലോ
വിധിയും കൊതിയുമിപ്പോൾ ഇരുമുടിയായ് തീര്‍ന്നല്ലോ (വൃശ്ചിക)
കരിമല കേറിവരും കാനനമേഘങ്ങളെ
കാണിപ്പൊന്നു നിങ്ങളും കരുതിയിട്ടുണ്ടോ (കരിമല)
കരുതിയിട്ടുണ്ടോ............

ഇടവഴിയും നടവഴിയും ഇന്നെവിടെ പോകുന്നൂ
ശബരിമല ശാസ്താവിൻ നടതൊഴുവാൻ പോകുന്നൂ

തൊഴുതു പടിയിറങ്ങി വിരിവെയ്ക്കും രാവുകളേ
വരദൻ ഭഗവാൻ‌റെ കഥ പാടും നാവുകളേ (തൊഴുതു)
സ്വാമിയെ താരാട്ടി നിങ്ങളെ ഉറക്കുന്നു
സാമവേദസംഗീതം ഹരിവരാസനം (സ്വാമിയെ)
ഹരിവരാസനം.................

ഇടവഴിയും നടവഴിയും ഇന്നെവിടെ പോകുന്നൂ
ശബരിമല ശാസ്താവിൻ നടതൊഴുവാൻ പോകുന്നൂ (ഇട)

കാനനവാസാ കലിയുഗ വരദാ

കാനനവാസാ കലിയുഗ വരദാ (2)
കാൽത്തളിരിണ കൈതൊഴുന്നേൻ നിൻ - (2)
കേശാദിപാദം തൊഴുന്നേൻ..
(കാനനവാസാ)

നിരുപമ ഭാഗ്യം നിൻ നിര്‍മ്മാല്യ ദര്‍ശനം
നിര്‍വൃതികരം നിൻ നാമസങ്കീര്‍ത്തനം
അസുലഭ സാഫല്യം നിൻ വരദാനം
അടിയങ്ങൾക്കവലംബം നിൻ സന്നിധാനം
(കാനനവാസാ)

കാനന വേണുവിൽ ഓംകാരമുണരും
കാലത്തിൻ താലത്തിൽ നാളങ്ങൾ വിടരും
കാണാത്തനേരത്തും കാണണമെന്നൊരു
മോഹവുമായീ നിൻ അരികിൽ വരും
(കാനനവാസാ)

യമുനയില്‍ ഖരഹരപ്രിയയായിരുന്നെങ്കില്‍

യമുനയില്‍ ഖരഹരപ്രിയയായിരുന്നെങ്കില്‍
മഴമുകിലേ നിന്നെ തഴുകിയേനേ
നീയെന്നുമെന്നുമെന്‍ പ്രേമസംഗീതത്തില്‍
നീരാടി നിഗമങ്ങള്‍ തീര്‍ത്തേനേ (2)

യദുകുലം തളിര്‍ത്തതെന്‍ മനസ്സിലല്ലോ..
യാമങ്ങളാദി സ്വരങ്ങളല്ലോ.. (2)
നീ എന്നെയും.. പിന്നെ ഞാന്‍ നിന്നെയും
ഇടയന്മാരാക്കുന്ന മായയല്ലോ ഇത്
ഗുരുവായൂരപ്പാ.. നിന്‍ ലീലയല്ലോ..

യമുനയില്‍ ഖരഹരപ്രിയയായിരുന്നെങ്കില്‍
മഴമുകിലേ നിന്നെ തഴുകിയേനേ
നീയെന്നുമെന്നുമെന്‍ പ്രേമസംഗീതത്തില്‍
നീരാടി നിഗമങ്ങള്‍ തീര്‍ത്തേനേ

വേദങ്ങള്‍ മുക്തി ദലങ്ങളല്ലോ
വേദന കര്‍പ്പൂരനാളമല്ലോ... (2)
കണ്ണീരിലും.. നിന്റെ തൃക്കൈയ്യിലും
ഞാന്‍ വെണ്ണയായ് കുഴയുന്ന പുണ്യമല്ലോ
കണ്ണാ.. ഞാന്‍ കൃഷ്ണതുളസിയല്ലോ

യമുനയില്‍ ഖരഹരപ്രിയയായിരുന്നെങ്കില്‍
മഴമുകിലേ നിന്നെ തഴുകിയേനേ
നീയെന്നുമെന്നുമെന്‍ പ്രേമസംഗീതത്തില്‍
നീരാടി നിഗമങ്ങള്‍ തീര്‍ത്തേനേ

ചന്ദനചര്‍ച്ചിത നീലകളേബരം

സാന്ദ്രാനന്ദാപബോധാത്മകമനുപമിതം കാലദേശാവസിഭ്യാം…………
നിര്‍മ്മുക്തം നിത്യമുക്തം നികമശതശഹസ്രേണ നിര്‍ഭാസ്യമാനം…….
അസ്പഷ്ടം ദൃഷ്ടമാത്രേ…പുനരുരു പുരുഷാധാത്മകം ബ്രഹ്മതത്വം…
തത്വാവധാതി സാക്ഷാത് ഗുരുപവനപുരേ… ഹന്തഭാഗ്യം ജനാനാം….

ചന്ദനചര്‍ച്ചിത നീലകളേബരം
എന്റെ മനോഹരമേഘം (ചന്ദനചര്‍ച്ചിത..)
കായാമ്പൂവിലും എന്റെ മനസ്സിലും
കതിർഴപെയ്യുന്നമേഘം
ഇത് ഗുരുവായൂരിലെ മേഘം…(ചന്ദനചര്‍ച്ചിത..)

ആ തിരുമാറിലെ വനമാലപ്പൂക്കളിൽ
ആദ്യവസന്തം ഞാൻ…( ആതിരുമാറിലെ…)
ആപദപങ്കജമാദ്യം വിടര്ത്തിയ
സൂര്യപ്രകാശം ഞാൻ
നിന്റെ ഗീതവും വേദവും ഈ ഞാൻ …(ചന്ദനചര്‍ച്ചിത..)

കൌസ്തുഭവമെന്നും കാളിന്ദിയെന്നും
കാര്‍മുകിലെന്നും കേട്ടു ഞാൻ ( കൌസ്തുഭ…)
ഉറക്കെച്ചിരിയ്കുവാൻ മറന്നോരെന്നെയും
ഉദയാസ്തമയങ്ങളാക്കീ നീ
തിരുനടകാക്കാൻ നിർത്തി നീ….(ചന്ദനചര്‍ച്ചിത..)

ചെമ്പൈയ്ക്കു നാദം നിലച്ചപ്പോള്‍ തന്റെ

ചെമ്പൈയ്ക്കു നാദം നിലച്ചപ്പോള്‍ തന്റെ
ശംഖം കൊടുത്തവനേ (2)
പാഞ്ചജന്യം കൊടുത്തവനേ
നിന്റെ ഏകാദശിപ്പുലരിയില്‍ ഗുരുവായൂര്‍
സംഗീതപ്പാല്‍ക്കടലല്ലോ
എന്നും സംഗീതപ്പാല്‍ക്കടലല്ലോ (ചെമ്പൈയ്ക്കു നാദം )

ഒരു കണ്ഠമിടറുമ്പോള്‍ ആയിരം കണ്ഠത്തില്‍
സരിഗമ കൊളുത്തും പരം പൊരുളേ (2)
ആദിമദ്ധ്യാന്തങ്ങള്‍ മൂന്നു സ്വരങ്ങളായ്
അളന്നവനേ ഈ സ്വരങ്ങള്‍

സ സാരിധനിധനി
നിനി സനിധമധാ ധ ധാനിധമഗമാ
ഗാമധാനിധ മാധനി
സനി ധാനിസാരിസ നി
സരി ഗരി
സരി ഗാമഗരി ഗരി സാരിസ നി
സനി ധാനിധ മാധമ  ഗാമധനി
ഈ സ്വരങ്ങള്‍ നിനക്കര്‍ച്ചനാപുഷ്പങ്ങള്‍
സ്വീകരിച്ചാലും ഹരേ കൃഷ്ണാ (ചെമ്പൈയ്ക്കു നാദം )

കളഭച്ചാര്‍ത്തണിയിക്കാന്‍ ഉദയാസ്തമയങ്ങള്‍
കുളികഴിഞ്ഞീറന്‍ അണിയുമ്പോള്‍ (2)
ആയുരാരോഗ്യസൌഖ്യം പകരും വിഷ്ണോ
നാരായണാ ഹരേ നാരായണാ
ആനന്ദബാഷ്പങ്ങള്‍ സ്വീകരിച്ചാലും നീ
ഗുരുപവനേശ്വര നാരായണാ (ചെമ്പൈയ്ക്കു നാദം )

നീയെന്നേ ഗായകനാക്കീ ഗുരുവായൂരപ്പാ..

നീയെന്നേ ഗായകനാക്കീ ഗുരുവായൂരപ്പാ..
കണ്ണാ.. മഴമുകിലൊളിവര്‍ണ്ണാ.. (2)
ഉറങ്ങി ഉണരും ഗോപ തപസ്സിനെ
യദുകുലമാക്കീ നീ  (2)
യമുനയിലൊഴുകും എന്റെ മനസ്സിനെ
സരിഗമയാക്കീ നീ.. കണ്ണാ..
സ്വരസുധയാക്കീ നീ.. (നീയെന്നെ..)

കയാമ്പൂക്കളിൽ വിടര്‍ന്നതെന്നുടെ
കഴിഞ്ഞ ജന്മങ്ങൾ..
നിൻ പ്രിയ കാൽത്തള നാദങ്ങൾ (2)
മഴമുകിലോ നീ മനസ്സോ തപസ്സോ
മൌനം പൂക്കും മന്ത്രമോ..
നീ മലരോ തേനോ ഞാനോ.. (നീയെന്നേ..)

കഥകൾ തളിര്‍ക്കും ദ്വാപരയുഗമോ
കാൽക്കൽ ഉദയങ്ങൾ..
നിൻ തൃക്കാൽക്കൽ അഭയങ്ങൾ (2)‍
ഗുരുവായൂരിൽ പാടുമ്പോളെൻ ഹൃദയം
പത്മപരാഗമോ..
പരിഭവമെന്നനുരാഗമോ.. (നീയെന്നേ..)

ഹരി കാംബോജി രാഗം പഠിക്കുവാൻ

ഹരി കാംബോജി രാഗം പഠിക്കുവാൻ
ഗുരുവായൂരിൽ ചെന്നൂ ഞാൻ..
പലനാളവിടെ കാത്തിരുന്നെങ്കിലും
ഗുരുനാഥനെന്നെ കണ്ടില്ല എന്നെ
ഗുരുവായൂരപ്പൻ കണ്ടില്ലാ.. (ഹരി..)

രാവിലെയവിടുന്നു ഭട്ടേരിപ്പാടിന്റെ
വാതം ചികിത്സിക്കാൻ പോകുന്നു (2)
നാരായണീയമാം ദക്ഷിണയും വാങ്ങി
നേരേ മഥുരയ്ക്കു മടങ്ങുന്നു
ജീവിതഭാക്ഷാ കാവ്യത്തിൽ പിഴയുമായ്
പൂന്താനം പോലേ.. ഞാനിരിക്കുന്നൂ‍..
കൃഷ്ണാ.. തോറ്റൂ ഞാൻ.. ഭഗവാനേ.. (ഹരി..)

വില്വ മംഗലത്തിനു പൂജയ്ക്കൊരുക്കുവാൻ
അങ്ങ് എല്ലാ ദിവസവും ചെല്ലുന്നു
ഗുരുപത്നിക്കായ്  വിറകിനു പോകുന്നു
പലരുടെ പരിഭവം തീര്‍ക്കുന്നു..
അതുകഴിഞ്ഞാൽ പിന്നെ കൃഷ്ണാട്ടം കാണുന്നു
പുലരുമ്പോൾ കുളിയായ്.. ജപമായീ..
കൃഷ്ണാ.. തോറ്റൂ ഞാൻ.. ഭഗവാനേ.. (ഹരി..)

ഗുരുവായൂരപ്പാ നിൻ മുന്നിൽ

ഗുരുവായൂരപ്പാ നിൻ മുന്നിൽ  ഞാൻ
എരിയുന്നു കര്‍പ്പൂരമായി (2)
പലപല ജന്മം ഞാൻ നിന്റെ..
കളമുരളിയിൽ സംഗീതമായീ.. (ഗുരുവായൂരപ്പാ..)

തിരുമിഴി പാലാഴിയാക്കാം..
അണിമാറിൽ ശ്രീവത്സം ചാര്‍ത്താം.. (2)
മൌലിയിൽ പീലിപ്പൂ ചൂടാനെന്റെ..
മനസ്സും നിനക്കു ഞാൻ തന്നൂ.. (ഗുരുവായൂരപ്പാ..)

മഴമേഘകാരുണ്യം പെയ്യാം..
മൌനത്തിൽ ഓങ്കാരം പൂക്കാം.. (2)
തളകളിൽ വേദം കിലുക്കാനെന്റെ
തപസ്സും നിനക്കു ഞാൻ തന്നൂ.. (ഗുരുവായൂരപ്പാ..)

ഒരുപിടിയവിലുമായ് ജന്മങ്ങൾ താ‍ണ്ടി

ഒരുപിടിയവിലുമായ് ജന്മങ്ങൾ താ‍ണ്ടി ഞാൻ
വരികയായ് ദ്വാരക തേടി...
ഗുരുവായൂര്‍ കണ്ണനെ തേടി... (ഒരുപിടി...)

അഭിഷേകവേളയാണെങ്കിലും നീയപ്പോൾ
അടിയനുവേണ്ടി നട തുറന്നു..(അഭിഷേക..)
ആയിരം മണിയൊച്ച എതിരേറ്റു..എന്നെ
അവിടത്തെ കാരുണ്യം എതിരേറ്റു
അവിടുത്തെ കാരുണ്യമെതിരേറ്റു.. (ഒരുപിടി..)

ഓലക്കുടയിൽ നിൻ പീലിക്കണ്ണെന്തിനു
നീ പണ്ടു പണ്ടേ മറന്നു വച്ചു.. (ഓലക്കുടയിൽ..)
സംഗീത രന്ധ്രങ്ങൾ ഒമ്പതും കൂടി നീ
എന്തിനെൻ മെയ്യിൽ ‍ ഒളിച്ചുവച്ചു
നിനക്കുവേണ്ടേ ഒന്നും നിനക്കുവേണ്ടേ.. (ഒരുപിടി..)

എൻ മിഴിനീരിലെ നാമ ജമപങ്ങളെ
പുണ്യമാം തീരത്തണച്ചവനേ.. (എൻ‍..)
വിറകിൽ‍ ചിതഗ്നിയായ്‍ കാട്ടിലലഞ്ഞപ്പോൾ
വിധിയോടൊളിച്ചു.. കളിച്ചവനേ..
എന്റെ ദൈവം.. ഭവാനെന്റെ ദൈവം.. (ഒരു പിടി അവിലുമായ്..)

അണിവാകച്ചാര്‍ത്തിൽ ഞാൻ

അണിവാകച്ചാര്‍ത്തിൽ ഞാൻ ഉണര്‍ന്നൂ കണ്ണാ
മിഴിനീരിൽ കാളിന്ദി ഒഴുകീ കണ്ണാ(2)
അറുനാഴി എള്ളെണ്ണ ആടട്ടയോ
മറുജന്മ പൊടി മെയ്യിൽ അണിയട്ടയോ
തിരുമാറിൽ ശ്രീവത്സമാവട്ടയോ 
( അണിവാകച്ചാര്‍ത്തിൽ ..)

ഒരു ജന്മം കായാവായ് തീര്‍ന്നെങ്കിലും
മറുജന്മം പയ്യായി മേഞ്ഞെങ്കിലും (2)
യദുകുല കന്യാ വിരഹങ്ങൾ തേങ്ങുന്ന
യാമത്തിൽ രാധയായ് പൂത്തെങ്കിലും കൃഷ്ണാ…
ആ‍..ആ..ആ..
പ്രേമത്തിൻ ഗാഥകൾ തീര്‍ത്തെങ്കിലും
എന്റെ ഗുരുവായൂരപ്പാ നീ കണ്ണടച്ചൂ
കള്ളച്ചിരി ചിരിച്ചൂ പുല്ലാങ്കുഴൽ‍ വിളിച്ചൂ… 
( അണിവാകച്ചാര്‍ത്തിൽ ..)

യമുനയിൽ ഓളങ്ങൾ നെയ്യുമ്പൊഴും
യദുകുല കാംബോജി മൂളുമ്പൊഴും ( 2 )
ഒരു നേരമെങ്കിലും നിന്റെ തൃപ്പാദങ്ങൾ
തഴുകുന്നപനിനീരായ് തീര്‍ന്നില്ലല്ലോ കൃഷ്ണ്ണാ…
ആ..ആ...ആ..
ഹൃദയത്തിൻ ശംഖിൽ ഞാൻ വാര്‍ന്നില്ലല്ലോ
അപ്പോഴും നീ കള്ള ചിരിചിരിച്ചൂ
അവിൽ പൊതിയഴിച്ചൂ പുണ്യം പങ്കുവച്ചൂ… 
( അണിവാകച്ചാര്‍ത്തിൽ ..)

രാധ തൻ പ്രേമത്തോടാണോ

രാധ തൻ പ്രേമത്തോടാണോ കൃഷ്ണാ..
ഞാൻ പാടും ഗീതത്തോടാണോ..(2)
പറയൂ നിനക്കേറ്റം ഇഷ്ടം...
പക്ഷേ പകൽപോലെ ഉത്തരം സ്പഷ്ടം..
രാധ തൻ പ്രേമത്തോടാണോ കൃഷ്ണാ..
ഞാൻ പാടും ഗീതത്തോടാണോ..

ശംഖുമില്ലാ..കുഴലുമില്ലാ...
നെഞ്ചിൻറെയുള്ളിൽ നിന്നീനഗ്ന സംഗീതം
നിൻ കാൽക്കൽ വീണലിയുന്നൂ...(2)
വൃന്ദാവന നികുഞ്ജങ്ങളില്ലാതെ നീ...
ചന്ദനം പോൽ മാറിലണിയുന്നൂ‍....(2)
നിൻറെ മന്ദസ്മിതത്തിൽ ഞാൻ കുളിരുന്നു...
പറയരുതേ.. രാധയറിയരുതേ..
ഇതു ഗുരുവായൂരപ്പാ രഹസ്യം...

(രാധ തൻ)

കൊട്ടുമില്ലാ.. കുടവുമില്ലാ..
നെഞ്ചിൽ തുടിക്കും‍ ഇടക്കയിലെൻ സംഗീതം
പഞ്ചാഗ്നി പോൽ ജ്വലിക്കുന്നൂ..(2)
സുന്ദരമേഘച്ചാര്‍ത്തെല്ലാമഴിച്ചു നീ..
നിൻ തിരുമെയ് ചേര്‍ത്തു പുൽകുന്നൂ..(2)
നിൻറെ മധുരത്തിൽ ഞാൻ വീണുറങ്ങുന്നൂ..
പറയരുതേ.. രാധയറിയരുതേ..
ഇതു ഗുരുവായൂരപ്പാ രഹസ്യം...

(രാധ തൻ)

മൂകാംബികേ ദേവി ജഗദംബികേ

മൂകാംബികേ ദേവി ജഗദംബികേ മുപ്പാരിനും നിത്യ വരദായികേ

മൂകാംബികേ ദേവി ജഗദംബികേ മുപ്പാരിനും നിത്യ വരദായികേ

അടിയനിൽ‌വിടരും പത്മദളങ്ങളിൽ അവതരിക്കൂദേവീ അനുഗ്രഹിക്കൂ.

മൂകാംബികേ ദേവി ജഗദംബികേ മുപ്പാരിനും നിത്യ വരദായികേ

മൂകാംബികേ ദേവി ജഗദംബികേ മുപ്പാരിനും നിത്യ വരദായികേ

കാലധിവര്‍ത്തിയാം കലകൾ‌ക്കെന്നാളും ആധാരം നീയല്ലോ

കാലധിവര്‍ത്തിയാം കലകൾ‌ക്കെന്നാളും ആധാരം നീയല്ലോ

അനശ്വരങ്ങളാം അക്ഷരവിദ്യകൾതൻ, അനശ്വരങ്ങളാം അക്ഷരവിദ്യകൾതൻ

അക്ഷയനിധിയും നീയല്ലോ

മൂകാംബികേ ദേവി ജഗദംബികേ മുപ്പാരിനും നിത്യ വരദായികേ

അടിയനിൽ‌വിടരും പത്മദളങ്ങളിൽ അവതരിക്കൂദേവീ അനുഗ്രഹിക്കൂ

മൂകാംബികേ ദേവി ജഗദംബികേ മുപ്പാരിനും നിത്യ വരദായികേ

കാതിനുപീയൂഷം കണ്ണിനുകര്‍പ്പൂരം കാനനമേഘല ചേതോഹരം

കാതിനുപീയൂഷം കണ്ണിനുകര്‍പ്പൂരം കാനനമേഘല ചേതോഹരം

തമ്പുരുമീട്ടി ഋതുക്കൾ വരുന്നൂ. തമ്പുരുമീട്ടി ഋതുക്കൾ വരുന്നൂ

നിൻ‌തിരുനടയിലുദാരം

മൂകാംബികേ ദേവി ജഗദംബികേ മുപ്പാരിനും നിത്യ വരദായികേ

അടിയനിൽ‌വിടരും പത്മദളങ്ങളിൽ അവതരിക്കൂദേവീ അനുഗ്രഹിക്കൂ

മൂകാംബികേ ദേവി ജഗദംബികേ മുപ്പാരിനും നിത്യ വരദായികേ

ഒരു നേരമെങ്കിലും കാണാതെവയ്യെന്റെ

ഒരു നേരമെങ്കിലും കാണാതെവയ്യെന്റെ
ഗുരുവായൂരപ്പാ നിൻ ദിവ്യരൂപം (2)
ഒരു മാത്രയെങ്കിലും കേൾക്കാതെ വയ്യ നിൻ
മുരളിപൊഴിക്കുന്ന ഗാനാലാപം (2) (ഒരു നേരമെങ്കിലും…..)

ഹരിനാമകീർത്തനം ഉണരും പുലരിയിൽ
തിരുവാകച്ചാർത്ത് ഞാൻ  ഓർത്തു  പോകും (2)
ഒരു പീലിയെങ്ങാനും കാണുമ്പോഴവിടുത്തെ (2)
തിരുമുടി കണ്മുന്നിൽ മിന്നിമായും……..(2) (ഒരു നേരമെങ്കിലും…..)

അകതാരിലാർക്കുവാൻ എത്തിടുമോർമ്മകൾ
അവതരിപ്പിക്കുന്നു കൃഷ്ണനാട്ടം (2)
അടിയന്റെ മുന്നിലുണ്ടെപ്പോഴും മായാതെ (2)
അവതാരകൃഷ്ണാ നിൻ  കള്ളനോട്ടം ……(2) (ഒരു നേരമെങ്കിലും…..)

വടക്കുന്നാഥനു സുപ്രഭാതം പാടും

വടക്കുന്നാഥനു സുപ്രഭാതം പാടും
വണ്ണാത്തിക്കുരുവികള്‍ ഞങ്ങള്‍
നെയ്യിലൊളിക്കും പരംപൊരുളേ
നേരിനു നേരാം പരംപൊരുളേ
പരവശരാം ഈ ഏഴകള്‍ക്കു തരുമോ
ശിവരാത്രി കല്‍ക്കണ്ടം?
(വടക്കുന്നാഥന്‌)

അമ്പിളിക്കലചൂടും എന്‍ തമ്പുരാനേ, നിന്റെ
അഗ്നിതാണ്ഡവത്തിലൂടെ..
നയിക്കൂ നയിക്കൂ...
നയിക്കൂ നയിക്കൂ ഞങ്ങളെ കൈലാസ
നവരത്ന മണ്ഡപത്തില്‍
മറുപിറവിയറ്റ പുണ്യത്തില്‍
(വടക്കുന്നാഥന്‌)

കാമവും ക്രോധവും ഭസ്മമാക്കും നിന്റെ
മൂന്നാം തൃക്കണ്ണിലൂടെ
കൊളുത്തൂ കൊളുത്തൂ...
കൊളുത്തൂ കൊളുത്തൂ ഞങ്ങളിലാത്മീയ
നറുവെളിച്ച പൊന്‍തിരികള്‍
കടുംതുടിയുതിര്‍ക്കും അക്ഷരങ്ങള്‍
(വടക്കുന്നാഥന്‌)

ഗുരുവായൂരമ്പലം ശ്രീവൈകുണ്ഠം

ഗുരുവായൂരമ്പലം ശ്രീവൈകുണ്ഠം
അവിടത്തെ ശംഖമാണെന്റെ കണ്ഠം
കാളിന്ദിപോലെ ജനപ്രവാഹം  ഇതു
കാല്‍ക്കലേയ്ക്കോ വാകച്ചാര്‍ത്തിലേയ്ക്കോ..
(ഗുരുവായൂര്‍ അമ്പലം)

പൂന്താനപ്പാനയിലെ പനിനീരു ചുരക്കും
പുണ്യതീര്‍ത്ഥത്തില്‍ മുങ്ങി
കുടമണിയാട്ടുന്നോരെന്റെ മനസ്സോടക്കുഴലായി
തീര്‍ന്നുവല്ലോ, പൊന്നോടക്കുഴലായി തീര്‍ന്നുവല്ലോ
(ഗുരുവായൂര്‍ അമ്പലം)

നാരായണീയത്തിന്‍ ദശകങ്ങള്‍ താണ്ടി
നാമജപങ്ങളില്‍ തങ്ങി
സന്താനഗോപാലം ആടുമീ
ബ്രാഹ്മണ‍സങ്കടം തീര്‍ക്കണമേ
ജീവിത മണ്‍കുടം കാക്കണമേ
(ഗുരുവായൂര്‍ അമ്പലം)

വിഘ്നേശ്വരാ ജന്മ നാളികേരം

വിഘ്നേശ്വരാ ജന്മ നാളികേരം നിന്റെ
തൃക്കാല്‍ക്കല്‍ ഉടയ്ക്കുവാന്‍ വന്നു
തുമ്പിയും കൊമ്പും കൊണ്ടടിയന്റെ മാര്‍ഗ്ഗം
തമ്പുരാനേ തടയൊല്ലേ
ഏകദന്താ കാക്കണമേ നിയതം
(വിഘ്നേശ്വരാ ജന്മ നാളികേരം)

അരവണപ്പായസം ഉണ്ണുമ്പോള്‍
അതില്‍നിന്നൊരു വറ്റു നീ തരണേ
വര്‍ണ്ണങ്ങള്‍ തേടും നാവിന്‍ തുമ്പിനു
പുണ്യാക്ഷരം തരണേ ഗണേശ്വരാ
ഗം ഗണപതയെ നമോ നമഃ
(വിഘ്നേശ്വരാ ജന്മ നാളികേരം)

ഇരുളിന്‍ മുളംകാടു ചീന്തുമ്പോള്‍
അരിമുത്തു മണി എനിക്കു നീ തരണേ
കൂടില്ലാത്തൊരീ നിസ്വന്‌ നിന്‍ കൃപ
കുടിലായ്‌ തീരണമേ ഗണേശ്വരാ
ഗം ഗണപതയേ നമോ നമഃ
(വിഘ്നേശ്വരാ ജന്മ നാളികേരം)

കൂടും പിണികളെ കണ്ണാലൊഴിക്കും

കൂടും പിണികളെ കണ്ണാലൊഴിക്കും
കൂടല്‍മാണിക്ക്യ സ്വാമീ
ജീവിതദുഃഖമാം ഉദരരോഗത്തിനും
നീയല്ലോ സിദ്ധൗഷധം
(കൂടും പിണികളെ)

കൂടിയാട്ടം കഴിഞ്ഞു ഞാനുറങ്ങി, എന്നെ
മുക്കുടിയ്ക്കായ്‌ ഉണര്‍ത്തി നീ
ചാക്യാരിലൂടെന്നെ പരിഹസിച്ചതും നിന്റെ
ചാടുവാക്യമായിരുന്നോ അത്
നളചരിതമായ്‌ തീര്‍ന്നോ?
(കൂടും പിണികളെ)

മീനൂട്ടു കഴിഞ്ഞപ്പോള്‍ മടങ്ങി വന്നു, നിനക്ക്
മാലകെട്ടാന്‍ ഇരുന്നു ഞാന്‍
മാലയില്‍ അല്‍ഭുത ശ്ലോകം തീര്‍ത്തത്‌
നീ തന്നെ ആയിരുന്നോ എന്റെ
പൂര്‍വ്വ പുണ്യമായിരുന്നോ?
(കൂടും പിണികളെ)

ഗണപതിഭഗവാനേ

ഗണപതിഭഗവാനേ
ഗണപതിഭഗവാനേ നമാമീ
ഗണപതിഭഗവാനേ
ഗണപതിഭഗവാനേ ...
ഉണരും പ്രഭാതത്തിൻ ഹവിസ്സിൽ നിന്നുയിർക്കും
പഴവങ്ങാടിയുണ്ണി ഗണപതിയേ..
ഗണപതിഭഗവാനേ നമാമീ ഗണപതിഭഗവാനേ

ഉമയ്ക്കും മഹേശ്വരനും ഒരു വലം വെയ്ക്കുമ്പോൾ
ഉലകത്തിന്നൊക്കെയും നിൻ പ്രദക്ഷിണമായ് (2)
ഹരിശ്രീയെന്നെഴുതുമ്പോൾ ഗണപതിയായ് കാണും
അടിയന്റെ വിഘ്നങ്ങൾ ഒഴിപ്പിക്കും ഒന്നായ് നീ (2)
(ഗണപതിഭഗവാനേ ...)

എവിടെയുമെപ്പൊഴുംആദിയിൽ പ്രണമിക്കും
അവിടുത്തേക്കുടയ്ക്കുവാൻ എൻ നാളികേരങ്ങളായ് (2)
അടുത്തേക്കു വരുമ്പോൾ നീ  അനുഗ്രഹിക്കില്ലേ
ഒരു ദന്തവും തുമ്പിക്കരവും ചേർത്തെന്നെന്നും
അനന്തപുരിയിൽ വാഴും അനന്തശായിയും നിന്റെ
അനുപമഗുണങ്ങൾകണ്ടതിശയം കൂറുമ്പോൾ..
(ഗണപതിഭഗവാനേ ...)

Tuesday, 3 October 2017

ഹരി നാരായണ ഗോവിന്ദ

 ദേവരാജൻ
വയലാർ രാമവർമ്മ
കെ ജെ യേശുദാസ്
സ്വാമി അയ്യപ്പൻ

ഹരിനാരായണ ഗോവിന്ദാ
ജയ നാരായണ ഗോവിന്ദാ
ഹരിനാരായാണ ജയനാരായണ
ജയഗോവിന്ദാ ഗോവിന്ദാ
ഗോവിന്ദാ ഗോവിന്ദാ ഗോവിന്ദാ (ഹരി...)

അശ്വിനിദേവകളേ അഗ്നിഹോത്രികളേ
മഹർഷിമാരുടെ യാഗഭൂമികൾ
അശുദ്ധമാകും മുൻപേ
സപ്തസമുദ്രത്തിരകളിലവരുടെ
രക്തമൊഴുകും മുൻപേ വിളിച്ചുണർത്തൂ
വിളിച്ചുണർത്തൂ വൈകുണ്ഠനാഥനെ വിളിച്ചുണർത്തൂ
ഗോവിന്ദാ ഗോവിന്ദാ ഗോവിന്ദാ (ഹരി...)

അഷ്ടദിക്ക് പാലകരേ യക്ഷഗായകരേ
മഹീതലത്തിലെ മന്ത്രശാലകൾ
മഹിഷി തകർക്കും മുൻപേ
സ്വർഗ്ഗ സഭാതലം ആസുര താണ്ഡവ
നൃത്തം കാണും മുൻപേ
വിളിച്ചുണർത്തൂ 
വിളിച്ചുണർത്തൂ വൈകുണ്ഠനാഥനെ വിളിച്ചുണർത്തൂ
ഉണർത്തൂ (ഹരി...)