Ind disable

Tuesday, 10 October 2017

ഒരേ ഒരു ലക്ഷ്യം ശബരി മാമല


Music : കെ ജെ യേശുദാസ് 
Lyrics : ടി കെ ആർ ഭദ്രൻ 
Singer : കെ ജെ യേശുദാസ് 
Film/Album : ഗംഗയാർ (1975)
____________________________________

ഒരേ ഒരു ലക്ഷ്യം ശബരി മാമല
ഒരേ ഒരു മോഹം ദിവ്യ ദര്‍ശനം
ഒരേ ഒരു മാര്‍ഗം പതിനെട്ടാം പടി
ഒരേ ഒരു മന്ത്രം ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ  [2]
                                       [ഒരേ ഒരു ലക്ഷ്യം]

ഒരുമയോടുകൂടി ഒഴുകി വന്നിടുന്നു
ചരണ പങ്കജങ്ങള്‍ പണിയുവാന്‍ വരുന്നു [2]
ഒരു വപുസ്സു  ഞങ്ങള്‍ ഒരുമനസ്സു ഞങ്ങള്‍
ഒരു വചസ്സ് ഞങ്ങള്‍ ഒരു തരം വിചാരം [2]
അഖിലരും വരുന്നു പൊൻശരണം തേടി [2]
ഹരിതരാത്മജാ നീ ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ 
                                        [ഒരേ ഒരു ലക്ഷ്യം]

വനതലം വിറയ്ക്കും വലിയ ശബ്ദധാര 
സുരപഥം നടുങ്ങും ശരണശബ്ദ ധാര
അടവികള്‍ കടന്നു മലകളും കടന്നു
പരമ പാവനം പൂങ്കാവനം കടന്നു [2]
വരികയായി ഞങ്ങള്‍ അരികിലായി ഞങ്ങള്‍ [2]
ഹരിതരാത്മജാ നീ ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ
                                        [ഒരേ ഒരു ലക്ഷ്യം]

No comments:

Post a Comment