Ind disable

Friday, 6 October 2017

യമുനയില്‍ ഖരഹരപ്രിയയായിരുന്നെങ്കില്‍

യമുനയില്‍ ഖരഹരപ്രിയയായിരുന്നെങ്കില്‍
മഴമുകിലേ നിന്നെ തഴുകിയേനേ
നീയെന്നുമെന്നുമെന്‍ പ്രേമസംഗീതത്തില്‍
നീരാടി നിഗമങ്ങള്‍ തീര്‍ത്തേനേ (2)

യദുകുലം തളിര്‍ത്തതെന്‍ മനസ്സിലല്ലോ..
യാമങ്ങളാദി സ്വരങ്ങളല്ലോ.. (2)
നീ എന്നെയും.. പിന്നെ ഞാന്‍ നിന്നെയും
ഇടയന്മാരാക്കുന്ന മായയല്ലോ ഇത്
ഗുരുവായൂരപ്പാ.. നിന്‍ ലീലയല്ലോ..

യമുനയില്‍ ഖരഹരപ്രിയയായിരുന്നെങ്കില്‍
മഴമുകിലേ നിന്നെ തഴുകിയേനേ
നീയെന്നുമെന്നുമെന്‍ പ്രേമസംഗീതത്തില്‍
നീരാടി നിഗമങ്ങള്‍ തീര്‍ത്തേനേ

വേദങ്ങള്‍ മുക്തി ദലങ്ങളല്ലോ
വേദന കര്‍പ്പൂരനാളമല്ലോ... (2)
കണ്ണീരിലും.. നിന്റെ തൃക്കൈയ്യിലും
ഞാന്‍ വെണ്ണയായ് കുഴയുന്ന പുണ്യമല്ലോ
കണ്ണാ.. ഞാന്‍ കൃഷ്ണതുളസിയല്ലോ

യമുനയില്‍ ഖരഹരപ്രിയയായിരുന്നെങ്കില്‍
മഴമുകിലേ നിന്നെ തഴുകിയേനേ
നീയെന്നുമെന്നുമെന്‍ പ്രേമസംഗീതത്തില്‍
നീരാടി നിഗമങ്ങള്‍ തീര്‍ത്തേനേ

No comments:

Post a Comment