മണികണ്ഠ ശിവസുതനേ.. മനതാരിലൊളിപ്പവനേ..(2)
വരുമല്ലോ നിന്‍നടയില്‍.. കരുണാമൃത സാഗരമേ..(2)

അയ്യ ശരണം ശരണം തൃശ്ചെവടിയണയും നേരം..
നിന്‍റെ നടയില്‍ തൊഴുതു ഞങ്ങള്‍ കുമ്പിടുന്ന നേരം (2)
..........................................................................................................
നിന്‍നടയില്‍ വന്നുചേരാന്‍ വെമ്പിടുന്നു മാനസം
ഇമ്പമോടെ പാടി ഞങ്ങള്‍ സ്വാമി നിന്റെ കീര്‍ത്തനം (2)
ആമയങ്ങള്‍ ഒഴിഞ്ഞുപോകാന്‍ നീയല്ലാതാരഭയം
തരികില്ലേ നിന്‍തിരു മനസ്സില്‍ നിറയും തിരുമധുരം..
അയ്യ ശരണം ശരണം തൃശ്ചെവടിയണയും നേരം ..
നിന്‍റെ നടയില്‍ തൊഴുതു ഞങ്ങള്‍ കുമ്പിടുന്ന നേരം (2)
മണികണ്ഠ ശിവസുതനേ മനതാരിലൊളിപ്പവനേ..(2)
വരുമല്ലോ നിന്‍നടയില്‍ കരുണാമൃത സാഗരമേ..(2)
..........................................................................................................
ശരണങ്ങള്‍ ഉരുക്കഴിച്ചും ശിരസിലേറ്റി ഇരുമുടിയും..
കണ്ണിണകള്‍ കൊതിച്ചു നിന്‍റെ രൂപമൊന്നു കാണുവാന്‍ (2)
കാണാക്കടല്‍ കടന്നു പോരാന്‍ ഈ മനസിലെന്നെന്നും
അശ്രയമായ് വരികില്ലേ നീ ആപല്‍ബാന്ധവനേ..
അയ്യ ശരണം ശരണം തൃശ്ചെവടിയണയും നേരം..
നിന്‍റെ നടയില്‍ തൊഴുതു ഞങ്ങള്‍ കുമ്പിടുന്ന നേരം (2)
മണികണ്ഠ ശിവസുതനേ.. മനതാരിലൊളിപ്പവനേ..(2)
വരുമല്ലോ നിന്‍നടയില്‍.. കരുണാമൃത സാഗരമേ..(2)
അയ്യ ശരണം ശരണം തൃശ്ചെവടിയണയും നേരം
നിന്‍റെ നടയില്‍ തൊഴുതു ഞങ്ങള്‍ കുമ്പിടുന്ന നേരം (2)
..........................................................................................................
No comments:
Post a Comment